Chaarusheele (From ”Parannu Parannu Parannu Chellan”)-文本歌词

Chaarusheele (From ”Parannu Parannu Parannu Chellan”)-文本歌词

Hariharan&Reshma Raghavendra&Din Nath Puthenchery&Raamnaath
发行日期:

ചാരുശീലേ ചാരുശീലേ ചാരുശീലേ

പൂ വെയിലെ പുലരികളെ തരില്ലേ

പൊൻ തണലിൽ മഴയിതളായ് വരില്ലേ

കഥ പറയും കാറ്റിൻ ഉയിരായ് വാ ഉയരാൻ വാ

ചാരുശീലേ ചാരുശീലേ ചാരുശീലേ

chorus

മൊഴിയഴകിനു തിരുമധുരം

മലരിവളുടെ ചിരിമധുരം

പനിമതിയുടെ മുഖമെഴുതും

പുഴയവളുടെ നിറമണിയും

സുമധുരമാം അലയിളകും

സ്വരജതിയുടെ പദചലനം

പ്രണയാഞ്ജന മിഴിയെഴുതും

പ്രാണവാമൃതം അവളണിയും

കൺകളിൽ കനകമയിലുകൾ ആടിടും

കളഭ മുകിലുകൾ പെയ്തിടും കാർത്തികയിൽ

നെഞ്ചകം നിറയുമലയുടെ സാഗരം

പ്രണയ മഴയുടെ നൂപുരം സുഖ നിമിഷം

മൺ ചിരാതിൻറെ നെഞ്ചിലാളുന്ന

മന്ത്ര നാളങ്ങൾ പരിഭവമെഴുതിയ

സന്ധ്യ പോലെന്റെ ചന്ദനം തൊട്ട് ചാർത്തുമോ തെന്നലേ

രാമഴപ്പക്ഷി പാട്ടു മൂളുന്ന

രാക്കടമ്പിന്റെ തളിരില തഴുകിയ

കാറ്റു പോലെന്റെ നെഞ്ചിനെ തൊട്ട് മീട്ടുമെൻ ഓമലേ

പ്രിയതരമാം പ്രണയവുമായി ചിരമിനി ഒന്ന് ചേർന്നു നാം

chorus

മൊഴിയഴകിനു തിരുമധുരം

മലരിവളുടെ ചിരിമധുരം

പനിമതിയുടെ മുഖമെഴുതും

പുഴയവളുടെ നിറമണിയും

സുമധുരമാം അലയിളകും

സ്വരജതിയുടെ പദചലനം

പ്രണയാഞ്ജന മിഴിയെഴുതും

പ്രാണവാമൃതം അവളണിയും

ചാരുശീലേ ചാരുശീലേ ചാരുശീലേ

ചാരുശീലേ ചാരുശീലേ ചാരുശീലേ

ചാരുശീലേ ചാരുശീലേ ചാരുശീലേ